എറണാകുളം ജില്ലയിലെ സഹകരണ ജീവനക്കാർക്ക് ഭവന നിർമാണത്തിനുള്ള
ഒരു കൈത്താങ്ങ് എന്ന നിലയ്ക്കാണ് 1993 ഒക്ടോബർ മാസം 31 ആം തീയതി
എറണാകുളം ഡിസ്‌ട്രിക്‌ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹൗസിംഗ് സഹകരണ
സംഘo രുപീകരിക്കുന്നത്.
ഇന്ന് സഹകരണ മേഖലയിലെ പല നവീന ആശയങ്ങളുടേയും 'പയനിയേഴ്‌സ്' ആയ നമ്മുടെ
സംഘo കൈവെച്ച മേഖലകൾ ധാരാളമാണ്. കേവലം ഒരു വായ്‌പാ സംഘo എന്നതിലുപരി
ചാരിറ്റബിൾ പ്രവർത്തനങ്ങൾ, കലാ - സാംസ്ക്കാരിക പ്രവർത്തനങ്ങൾ എന്നിവയടക്കം
സംഘടിപ്പിക്കുന്നു. ചികിത്സ സഹായം, മരണാന്തര സഹായം, സൗജന്യ ഇൻഷുറൻസ് പരിരക്ഷ,
വിദ്യാഭ്യാസ അവാർഡുകൾ, പ്രതിഭകളെ കണ്ടെത്തി അനുമോദിക്കൽ, അംഗങ്ങളും കുടുംബാоഗങ്ങളും
നിക്ഷേപകരും പങ്കെടുക്കുന്ന കുടുംബസദസ്സ് എന്നിവയെല്ലാം സംഘo പ്രവർത്തനങ്ങളുടെ അനിവാര്യ
ഭാഗമായി മാറിക്കഴിഞ്ഞു. ആധുനിക രീതിയിലുള്ള ഓഫീസ് സംവിധാനം, ലൈബ്രറി, സബ്സിഡിയറി
സ്ഥാപനമായ ഫോക്കസ് എന്നിങ്ങനെ നിരവധി നേട്ടങ്ങൾ നമ്മുടെ സംഘത്തിന് സ്വന്തമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഘം സംഘടിപ്പിച്ചു വരുന്ന കുടുംബസദസ്സ് സംഘത്തിലെ
അംഗങ്ങൾക്കും നിക്ഷേപകർക്കും കുടുംബസമേതം പങ്കെടുക്കാനും സൗഹാർദപ്പെടുവാനും
കലാപരിപാടികൾ ആസ്വദിക്കുവാനും അവതരിപ്പിക്കുവാനും ഉദ്ദേശിച്ചുള്ളതാണ്. ഓരോ വർഷം പിന്നിടുമ്പോഴും ഇതിലെ പങ്കാളിത്തം
വലിയ തോതിൽ വർദ്ധിച്ചുവരികയാണ്. ഈ സംഗമത്തിൻറെ തുടർച്ചയായി എല്ലാ വർഷവും
കൃത്യമായി സംഘത്തിൻറെ പൊതുയോഗവും ചേരുന്നു. പൊതുയോഗം കഴിഞ്ഞാലുടൻ പരമാവധി
ലാഭവിഹിതം (25%) പണമായി ഉടൻ തന്നെ നേരിട്ട് നൽകും.
സഹകരണ നിയമം വകുപ്പ് 14 A പ്രകാരം സംഘം രുപീകരിച്ചിട്ടുള്ള സബ്സിഡിയറി
സ്ഥാപനമായ ഫോക്കസ് (Forum of Cultural Unity & Sociality) ഇന്ന് സംസ്ഥാനം മുഴുവൻ
അറിയപ്പെടുന്ന സാമൂഹ്യ സേവനത്തിൻറെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും വേദിയായി
മാറിയിരിക്കുന്നു. ഏവരേയും ആവേശഭരിതമാക്കുന്ന കുടുംബസദസ്സ് ഫോക്കസിൻറെ ആഭിമുഖ്യത്തിലാണ്
സംഘടിപ്പിച്ചു വരുന്നത്. അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലുമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ
പ്രശ്നങ്ങളോട് സംവദിക്കുകയും പ്രതികരിക്കുകയും ചെയുന്ന ഒരു വേദിയാണ് ഫോക്കസ്.